Posts

റൗലറ്റ് ആക്റ്റും കൂട്ടകുലയും

Image
ഭാരതത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള വെറുപ്പ് നാൾക്കു നാൾ വർധിച്ചു വന്നു . ഇതിന്  വലിയൊരു കാരണമായത് ഇവിടുയുള്ള ദേശിയ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ആയിരുന്നു . ഈ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ ഫലപ്രതമായി നേരിടാനുള്ള വഴികൾ നിർദ്ദേശിക്കാനായി ബ്രിട്ടീഷുകാർ ഒരു കമ്മിറ്റിയെ ചുമതലപെടുത്തി . ജസ്റ്റിസ് റൗലറ്റ് എന്ന ആളായിരുന്നു ഈ കമ്മിറ്റിയുടെ തലവൻ  വൈകാതെ ജസ്റ്റിസ്  റൗലറ്റും സംഘവും രണ്ടു ബില്ലുകൾ ഗവെർന്മെന്റിന്റെ മുന്നിൽ വെച്ചു .ഇത് " റൗലറ്റ് ആക്ട് " എന്ന പേരിൽ അറിയപ്പെട്ടു .ഈ കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളും ബ്രിട്ടീഷുകാർ ആരംഭിച്ചു .ഈ ബില് പ്രകാരം വിപ്ലവ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ മൂന്ന് ജഡ്‌ജിമാർ അടങ്ങിയ  പ്രതേക കോടതിയെ നിയമിച്ചു. പ്രതികൾക് ഈ നിയമപ്രകാരം അപ്പീൽ അനുവദിക്കില്ല .കൂടാതെ ,ഏതൊരാളെയും വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യുവാൻ ഈ നിയമം അനുവദിച്ചു ചുരിക്കിപ്പറഞ്ഞാൽ ,ബ്രിട്ടിഷുകാര്ക് ഏതൊരു ഇന്ത്യക്കാരെയും എന്തു വേണമെങ്കിലും ചെയ്യാം എന്ന അവസ്ഥ .  1919 ഏപ്രിൽ ആറാം തിയതി റൗലറ്റ് നിയമങ്ങൾക്കതിരെ ഗാന്ധിജി ഹർത്താലിന് ആഹ്വാനം .ചെയ്തു പഞ്ചാബ് ഗവർണ
Image
                                                    സ്വദേശി  പ്രസ്ഥാനം       ബംഗാൾ വിഭജനത്തിനെതിരെ പ്രതിഷേധമായി ഉയർന്നു വന്ന പ്രധാനപ്പെട്ട സമരമുറയായിരുന്നു സ്വദേശി പ്രസ്ഥാനം . ദേശിയ പ്രസ്ഥാനം സാധാരണകാരിലേക് എത്തിയത് ഈ പ്രസ്ഥാനത്തോടുകൂടിയായിരുന്നു. വിദേശനിര്മിത വസ്തുക്കൾ മാത്രമായിരുന്നില്ല ജനങ്ങൾ ബഹിഷ്കരിച്ചത് .ബ്രിട്ടീഷുകാർ നടത്തിവന്നിരുന്ന സ്കൂളുകൾ ,കോളേജുകൾ ,കോടതികളും ,സർക്കാർ ഓഫീസികളും ബഹിഷ്കരിക്കപ്പെട്ടു . സ്വദേശി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഒട്ടെറെ സംഘടനകൾ ഈ കാലത്തു ഉയർന്നുവന്നു. ഡോൺ സൊസൈറ്റി ,സ്വദേശി ധനധവ് ,അനുശീലൻ സുഹൃത് ,സാധന തുടങ്ങിയവ ഇതിൽ പ്രധാനമാണ് .ദാദാഭായ് നവറോജി ,ബാലഗംഗാധര തിലക് ,ബിപിൻ ചന്ദ്രപാൽ തുടങ്ങിയവർ ഈ പ്രസ്ഥാനത്തെ നയിച്ചു വിദേശ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്രിയം ആയിരുന്നു സമര നേതാക്കളുടെ ആവിശ്യം സർക്കാർ വളരെ കർശനമായ അടിച്ചമർത്തൽ നയങ്ങൾ സ്വികരിച്ചു . വിദേശ നിർമിത വസ്തുക്കൾ ബഹിഷ്കരിക്കുന്നതിന് പകരമായി ഭാരതത്തിൽ നിരവധി സ്വദേശി ഉത്‌പന്ന നിർമാണ ശാലകൾ ആരംഭിച്ചു .ബംഗാൾ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബംഗാൾ നാഷണൽ കോളേജ് തുടങ്ങിയവ ആ കാലത്തു ആര