റൗലറ്റ് ആക്റ്റും കൂട്ടകുലയും

ഭാരതത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള വെറുപ്പ് നാൾക്കു നാൾ വർധിച്ചു വന്നു . ഇതിന്  വലിയൊരു കാരണമായത് ഇവിടുയുള്ള ദേശിയ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ആയിരുന്നു . ഈ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ ഫലപ്രതമായി നേരിടാനുള്ള വഴികൾ നിർദ്ദേശിക്കാനായി ബ്രിട്ടീഷുകാർ ഒരു കമ്മിറ്റിയെ ചുമതലപെടുത്തി . ജസ്റ്റിസ് റൗലറ്റ് എന്ന ആളായിരുന്നു ഈ കമ്മിറ്റിയുടെ തലവൻ 
വൈകാതെ ജസ്റ്റിസ്  റൗലറ്റും സംഘവും രണ്ടു ബില്ലുകൾ ഗവെർന്മെന്റിന്റെ മുന്നിൽ വെച്ചു .ഇത് " റൗലറ്റ് ആക്ട് " എന്ന പേരിൽ അറിയപ്പെട്ടു .ഈ കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങളും ബ്രിട്ടീഷുകാർ ആരംഭിച്ചു .ഈ ബില് പ്രകാരം വിപ്ലവ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ മൂന്ന് ജഡ്‌ജിമാർ അടങ്ങിയ  പ്രതേക കോടതിയെ നിയമിച്ചു.
പ്രതികൾക് ഈ നിയമപ്രകാരം അപ്പീൽ അനുവദിക്കില്ല .കൂടാതെ ,ഏതൊരാളെയും വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യുവാൻ ഈ നിയമം അനുവദിച്ചു ചുരിക്കിപ്പറഞ്ഞാൽ ,ബ്രിട്ടിഷുകാര്ക് ഏതൊരു ഇന്ത്യക്കാരെയും എന്തു വേണമെങ്കിലും ചെയ്യാം എന്ന അവസ്ഥ . 
1919 ഏപ്രിൽ ആറാം തിയതി റൗലറ്റ് നിയമങ്ങൾക്കതിരെ ഗാന്ധിജി ഹർത്താലിന് ആഹ്വാനം .ചെയ്തു പഞ്ചാബ് ഗവർണർ  ആയിരുന്ന മൈക്കിൾ ഒ ഡ്രയർ പഞ്ചാബിൽ പ്രകടനങ്ങളും സമ്മേളനങ്ങളും നിരോധിച്ചു .ഈ നിരോധനം ജനങ്ങളെ  അറിയിച്ചില്ല ,.നിരോധനയ്ച്ച അറിയാതെ ജനങ്ങൾ ജാലിയൻവാലാബാഗ് എന്ന മൈതാനത്തു ഒരു പ്രതിഷേധ സമ്മേളനത്തിനെത്തി .
1919 ഏപ്രിൽ 13 നായിരുന്നു ഇത് .ഇരുപത്തിനായിത്തോളം വരുന്ന ജനക്കൂട്ടം മൈതാനത്തു സമ്മേളനിച്ചു .ഈ മൈതാനത്തിന്റെ മൂന്ന്  ഭാഗത്തും കെട്ടിടകൾ ആയിരുന്നു .മൈതാനത്തേക്ക്  കടക്കാനായി ഇതിലൂടെ ഒരു വഴി മാത്രമേ ഉള്ളു . വളരെ വേഗത്തിൽ ജനക്കൂട്ടത്തിനുനേരെ ജനറൽ ഡയറിന്റെ നേത്ര്ത്വത്തിൽ പട്ടാളക്കാർ വെടി ഉയർക്കാൻ തുടങി ജനങ്ങൾ വെടിയേറ്റ് തലങ്ങും വിലങ്ങും വീണു മരിച്ചു  ഈ സംഭവം ജാലിയൻവാലാബാഗ് കൂട്ടകുല എന്ന് അറിയപ്പെടുന്നു 




Comments

Popular posts from this blog